ചേരുവകൾ
ശർക്കര – 1 കപ്പ്
വെള്ളം – 1/4 കപ്പ്
നേന്ത്രപഴം – 2 (പുഴുങ്ങി ഉടച്ചത്)
തേങ്ങ ചിരകിയത് – 1/4 കപ്പ്
ഏലക്ക – 1/2 ടീസ്പൂൺ
വറുത്ത അരിപ്പൊടി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി അതിലേക്ക് ശർക്കര ഇട്ട് വെള്ളമൊഴിച്ചു ശർക്കര പാനിയാക്കി എടുക്കുക. ശേഷം ഇതിലേക്ക് ഉടച്ചു വെച്ചേക്കുന്നേ നേന്ത്രപഴം കൂടെ ഇട്ട് വരട്ടി എടുക്കുക. എന്നിട്ട് അതിലേക്ക് തേങ്ങ ചിരകിയതും, ഏലക്കപൊടിയും, അരിപ്പൊടിയും കൂടെ ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഈ മിക്സ് നെയ്യ് തടവിയ ചെറിയ ബൗളിലേക്ക് മാറ്റി 20 മിനിറ്റ് ആവിയിൽ വേവിക്കുക. തണുക്കുമ്പോൾ കഴിക്കാം.