ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വ്യാജ കോളുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും മുന്നറിയുപ്പുമായി പ്രതിരോധ വകുപ്പ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പാക് ചാരന്‍മാര്‍ ഫോണില്‍ ബന്ധപ്പെട്ടേക്കാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേന വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. *+91 7340921702* എന്ന ഇന്ത്യന്‍ നമ്പറില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നത്.ഇത്തരം ചതികളില്‍ വീഴരുത്.
ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സ് നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ഉച്ചയ്ക്ക് 2.30 ന് സൈന്യത്തിന്റെ പത്രസമ്മേളനമുണ്ടെന്ന് പറഞ്ഞ് അജ്ഞാത നമ്പറില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന് ഫോണ്‍ കോള്‍ വന്നു. പത്രസമ്മേളനത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍, പാക് ആക്രമണങ്ങളില്‍ ഇന്ത്യക്ക് സംഭവിച്ച നഷ്ടങ്ങള്‍ തുടങ്ങിയവയെ കുറിച്ചും വിളിച്ചയാള്‍ ചോദിച്ചതായുമാണ് വിവരം.
STORY HIGHLIGHTS : seeking-information-about-the-ongoing-operation-sindoor-warnig