Food

ഓവന്‍ ഒന്നും ഇല്ലാതെ തന്നെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ?

ഓവന്‍ ഇല്ലാതെ സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • മൈദ – 200 ഗ്രാം
  • പഞ്ചസാര – 200 ഗ്രാം
  • മുട്ട – 3 എണ്ണം
  • സണ്‍ഫ്ലവര്‍ ഓയില്‍ – 100 മില്ലിലിറ്റര്‍
  • സോഡാപ്പൊടി – 1 സ്പൂണ്‍
  • ബേക്കിംഗ് പൗഡര്‍ – 1/8 ടാബിള്‍ സ്പൂണ്‍
  • വാനില എസ്സന്‍സ് – 3 തുള്ളി

തയ്യാറാക്കുന്ന വിധം

പഞ്ചസാര പൗഡര്‍ രൂപത്തില്‍ മിക്സിയില്‍ പൊടിച്ചെടുക്കുക. ജാറിലേക്ക് മൈദയും മുട്ടയും ചേര്‍ക്കുക.അതിലേക്ക് എണ്ണ, സോഡാപ്പൊടി, ബേക്കിംഗ് പൌഡര്‍, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ നന്നായി പുരട്ടി മിക്സിയില്‍ അടിച്ചു വച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക.ശേഷം കുക്കറില്‍ കുറച്ച്‌ മണല്‍ നിരത്തി മീഡിയം ലോ ഫ്ലൈമില്‍ 5 മിനിറ്റ് വയ്ക്കുക.മണല്‍ ചെറിയ ചൂടായി വരുമ്പോള്‍, കേക്ക് മിശ്രിതം പാനോടെ കുക്കറില്‍ അടച്ചു വച്ച് വേവിക്കുക. 20 മുതല്‍ 30 മിനിറ്റ് വരെ കാക്കുക. കേക്ക് പാകമായി വരുമ്പോള്‍ പാനിന്‍റെ അറ്റത്തു നിന്ന് കേക്ക് വേര്‍പെടുത്തുക. കേക്ക് അളവിന് മുറിച്ച് വിളംബാവുന്നതാണ്.