Celebrities

കാലങ്ങള്‍ക്കുശേഷം എനിക്കുവേണ്ടി ഞാന്‍ തന്നെ ഒരു കാര്യം ചെയ്തു; വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം അണിഞ്ഞ് മേഘ്‌ന രാജ് – meghana raj sleeveless dress

നാല് വർഷങ്ങൾക്ക് ശേഷം സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച സന്തോഷം പങ്കുവച്ച് നടി മേഘ്‌ന രാജ് സർജ. സ്ലീവ്‌ലെസ് ധരിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കാന്‍ നാല് വര്‍ഷത്തില്‍ അധികമെടുത്തു എന്നും പ്രസവശേഷം ശരീരഭാരം കൂടിയതിനാല്‍ ഒരുപാട് പരിഹാസങ്ങള്‍ താൻ നേരിട്ടിരുന്നുവെന്നും സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മേഘ്‌ന ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു.

‘എന്നെ വലിച്ചുകൊണ്ടുപോയി നിര്‍ബന്ധിപ്പിച്ച് മനോഹരമായ വസ്ത്രങ്ങൾ വച്ചിരിക്കുന്നിടത്തേക്ക് കൊണ്ടുപോയി ഇതൊന്ന് വാങ്ങിക്കൂ, നിന്റെ സൈസ് ഒന്നും ഈ വസ്ത്രത്തിന് പ്രശ്‌നമല്ല ഇത് ധരിച്ചാല്‍ നീ സുന്ദരിയായിരിക്കും എന്ന് പറഞ്ഞ അനുഷ രവി നിനക്കു നന്ദി. അനുഷ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്.

കുറച്ച് കാലമായി എന്നോടുള്ള ആളുകളുടെ പെരുമാറ്റവും പ്രതികരണവുമെല്ലാം എന്റ ശരീരഭാരത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. ആത്മവിശ്വാസമില്ലാത്ത ആ നാളുകളില്‍നിന്ന് അതിജീവിച്ച് എന്നെ ഞാന്‍ ആയി സ്വീകരിക്കാന്‍ ഇന്ന് ഞാന്‍ പ്രാപ്തയായി. കാലങ്ങള്‍ക്കുശേഷം എനിക്കുവേണ്ടി ഞാന്‍ തന്നെ ഒരു കാര്യം ചെയ്തു.’ മേഘ്‌ന കുറിച്ചു.

കുറിപ്പിനൊപ്പം മനോഹരമായ പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്റുകള്‍ വരുന്ന സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചുള്ള ചിത്രവും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ തുടങ്ങിയ മലയാളം സിനിമകളിൽ ശ്രദ്ധേയ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച മേഘ്ന, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവായ കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണ ശേഷം മകനുമൊത്ത് സാധാരണ ജീവിതം നയിക്കുന്ന താരം ടെലിവിഷൻ ഷോകളിലും ബിഗ് സ്ക്രീനിലും സജീവമാകാനൊരുങ്ങുകയാണ്.

STORY HIGHLIGHT: meghana raj sleeveless dress