രണ്ടുമാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവെക്കുക
ഇനി ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് നെയ്യ് ചൂടായി വരുമ്പോൾ ഒരു കപ്പ് സേമിയ ചേർത്ത് കൊടുത്ത് നല്ലപോലെ ബ്രൗൺ കളർ ആകുന്നതുവരെ വറുത്തെടുക്കുക
ഇതിലേക്ക് ഒരു ലിറ്റർ പാല് ചേർത്തുകൊടുത്ത പാല് നന്നായിട്ട് തിളപ്പിച്ച് സേമിയ ഒന്ന് വേവിച്ചെടുക്കുക
സേമിയം വെന്ത് കഴിയുമ്പോൾ ഇതിലേക്ക് അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു കൊടുക്കാം മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാരയും ചേർത്തു കൊടുക്കുക നന്നായിട്ട് ഇളക്കി കൊടുക്കുക ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചതും കൂടെ ചേർത്തു കൊടുത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക
ഇനി ഫ്ലെയിം ഓഫ് ചെയ്തു തിളച്ചിരിക്കുന്ന പാല് ചെറുതായിട്ടൊന്നു ചൂടാറുന്ന സമയത്ത് നമ്മൾ അരച്ചു വെച്ചിട്ടുള്ള മാങ്കോ പഴുപ്പ് ഇതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക ചൂടോടുകൂടെ ഒഴിച്ചു കൊടുക്കരുത് പാലുപിരിഞ്ഞു പോകും ചേർത്ത് കൊടുത്ത ഉടനെ കൈ എടുക്കാതെ ഇളക്കി കൊടുക്കുകയും ചെയ്യണം
ഫ്ലെയിം ഓഫ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞശേഷമാണ് മാംഗോ പൾപ്പ് ചേർത്ത് കൊടുക്കേണ്ടത്
ഇനി ഒരു ടേബിൾ സ്പൂൺ നെയ്യിൽ കേശുവട്ടും കിസ്മിസും മൂപ്പിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം നല്ല അടിപൊളി മംഗോ മാമ്പഴ പായസം റെഡി
















