Recipe

ഒരു സ്പെഷ്യൽ ചിക്കൻ വിന്താലു

ചേരുവകൾ

വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ
ഉള്ളി 3
തക്കാളി 2
കറിവേപ്പില
കശ്മീരി മുളകുപൊടി 2 ടേബിൾസ്പൂൺ
മുളകുപൊടി 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി 1 ടേബിൾസ്പൂൺ
കടുക് 3/4 ടേബിൾസ്പൂൺ
ഉലുവ 1/4 ടേബിൾസ്പൂൺ
ജീരകം 1/4 ടേബിൾസ്പൂൺ
പെഞ്ചീരകം 1 ടേബിൾസ്പൂൺ
വെളുത്തുള്ളി 15
ഇഞ്ചി 2 എണ്ണം
കുരുമുളക് 1 ടേബിൾസ്പൂൺ
കറുവപ്പട്ട 2 എണ്ണം
ഏലയ്ക്ക 3
ഗ്രാമ്പു 4
വിനാഗിരി 2 ടേബിൾസ്പൂൺ
ചിക്കൻ 750 ഗ്രാം
ഉപ്പ്
ചൂടുവെള്ളം 1 കപ്പ്
ശർക്കര 1 ടേബിൾസ്പൂൺ

മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തിട്ട് 2 സവാള ചെറുതായി കട്ട് ചെയ്ത് ചേർത്തുകൊടുത്ത് നല്ലപോലെ വഴറ്റി എടുക്കുക ഇനി ഇതിലേക്ക് രണ്ട് തക്കാളി ചെറുതായി കട്ട് ചെയ്തു കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് വീണ്ടും നല്ലപോലെ സോഫ്റ്റ് ആകുന്നതുവരെ വഴറ്റിയെടുക്കുക
ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി, ചെറിയ ജീരകം വലിയ ജീരകം കടുക് ഉലുവ ഇഞ്ചി വെളുത്തുള്ളി പട്ട ഗ്രാമ്പു ഏലക്ക കുരുമുളക് വിനാഗിരി എന്നിവ ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
ഇനി അരച്ചെടുത്ത മസാലയും മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം ആക്കിയതും കൂടെ അതിലേക്ക് ഒഴിച്ച് കൊടുത്ത് 10 മിനിറ്റ് മീഡിയം ഫ്രെയിമിൽ മസാലയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക ഇനി ഇതിലേക്ക് ചിക്കനും പാകത്തിന് ഉപ്പും ചെറിയ ചൂടുള്ള ഒരു കപ്പ് വെള്ളവും ഒഴിച്ച് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് അടച്ചുവെച്ച് വേവിച്ചെടുക്കാം
ആദ്യം ഒരു മൂന്നു മിനിറ്റ് ഹൈ ഫ്ലെയിമിൽ വച്ച ശേഷം പിന്നീട് ലോ ഫ്ലെയിമിൽ വേവിച്ചെടുക്കാം 20 മിനിറ്റ്, , ഇടയ്ക്കിടെ ഇളക്കി കൊടുക്കാം
ഇനി അര ടീസ്പൂൺ ശർക്കര പൊടി ചേർത്ത് വീണ്ടും നല്ലപോലെ മിക്സ് ചെയ്തെടുക്കാം എരിവ് ഉപ്പും എല്ലാം ഒന്ന് ബാലൻസ് ചെയ്യാൻ വേണ്ടിയിട്ടാണ് അര ടീസ്പൂൺ ശർക്കര ചേർത്ത് കൊടുക്കുന്നത് നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ആക്കിയിട്ട് ഒരു 10 മിനിറ്റ് ശേഷം സെർവ് ചെയ്യാം നല്ല കുറുകിയ ഗ്രേവിയോടുകൂടിയ നല്ല അടിപൊളി ചിക്കൻ വിന്താലു റെഡി ചപ്പാത്തി പൊറോട്ട ചോറ് നെയ്ച്ചോറ്