പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കാം പരിക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു.
STORY HIGHLIGHT: leopard found with serious head injuries
















