ഞണ്ട് അര കിലോ
ഉപ്പു പാകത്തിന്,
കുടംപുളി 4ചുള,
എണ്ണ ഒരു ടീസ്പൂൺ,
വെളുത്തുള്ളി 20ഗ്രാം,
ഇഞ്ചി ചെറുതായി അരിഞ്ഞത് 10ഗ്രാം,
മല്ലിയില 20ഗ്രാം,
ഉള്ളി 30ഗ്രാം,
കാന്താരിമുളക് 10ഗ്രാം,
എണ്ണ 2 ടേബിൾ സ്പൂൺ,
സവാള നീളത്തിൽ അരിഞ്ഞത് രണ്ടെണ്ണം,
കറിവേപ്പില രണ്ടു തണ്ട്,
തക്കാളി നീളത്തിൽ അരിഞ്ഞത് രണ്ടെണ്ണം വലുത്,
മഞ്ഞൾപൊടി അര ടീസ്പൂൺ,
മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ,
വെള്ളം ഒരു കപ്പ്,
തേങ്ങ ചിരകിയത് ഒരു മുറി.
:- വൃത്തിയാക്കിയ ഞണ്ടിൽ ഉപ്പും കുടംപുള്ളിയും ചേർത്തു വേവിക്കുക. മിക്സിയിൽ വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, ഉള്ളി, കാന്താരിമുളക്
എന്നിവ നന്നായി അരച്ചെടുക്കണം. പാനിൽ എണ്ണ ചൂടാക്കി സവാള, തക്കാളി, കറിവേപ്പില എന്നിവ വഴറ്റി മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ഇട്ട് മൂപ്പിക്കുക. ശേഷം അരച്ച മിശ്രിതവും മസാലയും വേവിച്ച ഞണ്ടിൽ ചേർത്ത് വെള്ളവും തേങ്ങാപ്പാലും ഒഴിച്ചിളക്കി തിളപ്പിക്കണം. കുറുകി വരുമ്പോൾ ഇറക്കിവയ്ക്കാം.