ചേരുവകൾ
ചിക്കൻ ഒരു കിലോ, പാലക് 50 ഗ്രാം, കാന്താരിമുളക് 30ഗ്രാം, പച്ചമുളക് 30ഗ്രാം, വെളുത്തുള്ളി 2 കുടം, ഇഞ്ചി ചെറിയ കഷണം, സവാള 200 ഗ്രാം, ഉള്ളി 40 ഗ്രാം, വെളിച്ചെണ്ണ മൂന്നര ടേബിൾ സ്പൂൺ, ഉപ്പു പാകത്തിന്, ഗരംമസാല 4 ടീ സ്പൂൺ, തേങ്ങ – ഒന്നാം പാൽ 7 ടേബിൾ സ്പൂൺ.
തയാറാക്കുന്ന വിധം – തിളപ്പിച്ച വെള്ളത്തിൽ പാലക് വേവിച്ചു കോരുക. തണുത്ത ശേഷം മിക്സിയിൽ പാലക്, കാന്താരി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് കുഴമ്പുരൂപത്തിൽ അരച്ചെടുക്കുക. വൃത്തിയാക്കിയ ചിക്കനിൽ അരച്ച ചേരുവകൾ യോജിപ്പിച്ച് അരിഞ്ഞ സവാള, ഉള്ളി, വെളുത്തുള്ളി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ തിരുമ്മി പിടിപ്പിച്ച് 15 മിനിറ്റ് വയ്ക്കണം. ശേഷം ഗരംമസാലയും ചേർത്ത് ചെറുതീയിൽ അടച്ചുവച്ചു വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം. ചിക്കൻ വെന്തു കുറുകി വരുമ്പോൾ ഒന്നാം പാലും ഉപ്പും ചേർത്തിളക്കി വാങ്ങിവയ്ക്കാം.