ചേരുവകൾ
1-മൈദ – 1 കപ്പ്
2-വെള്ളം – 1+ കപ്പ് + 1 ടേബിൾസ്പൂൺ
3-ഉപ്പ് – ആവശ്യാനുസരണം
4-പഞ്ചസാര – 2 ടീസ്പൂൺ
5-വെളിച്ചെണ്ണ – 1 ടീസ്പൂൺ
6-മുട്ട – 2 അല്ല
7-മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:-
1- മിക്സിയുടെജാറിലേക്ക് 1 കപ്പ് 1 ടേബിൾസ്പൂൺ(1cup +1 tbs) വെള്ളം ഒഴിച്ചു കൊടുക്കുക
2-ഇതിലേക്ക് മൈദ ,ഉപ്പ് ,പഞ്ചസാര വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് അടിച്ചെടുക്കുക
3 -അടിച്ചെടുത്ത കൂട്ടിലേക്ക് മുട്ട ചേർത്ത് യോജിപ്പിച്ചെടുക്കുക. ഒരിക്കലും മുട്ട മിക്സിയിൽ ഇട്ട് അടിക്കരുത്
4- കളറിന് ആവശ്യമുള്ള മഞ്ഞൾപൊടി ചേർക്കുക. യോജിപ്പിച്ചെടുക്കുക
5- ചുട്ടെടുക്കാൻ നോൺസ്റ്റിക്കിന്റെ ഒരു ചട്ടി എടുക്കുക
6- ഇത് ചുട്ടെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ചട്ടിയുടെ ചൂട് ഒരിക്കലും കൂടരുത്. ചൂട് കൂടുതലാണെങ്കിൽ ചട്ടിയിൽ വെള്ളം തളിച്ച് ചൂട് കുറച്ചെടുക്കുക
7- ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക
8-ദോശയിലെ വെള്ളം വലിഞ്ഞു കട്ടിയാകുമ്പോൾ അതിനു മുകളിൽ നെയ്യോ വെളിച്ചെണ്ണയോ തൂകി കൊടുക്കുക
9- അതിനുശേഷം മറിച്ചിട്ട് കൊടുക്കുക. മറിച്ചിട്ട് ശേഷം ചെറിയ കുമിളകൾ വന്നാൽ വീണ്ടും മറിച്ചിട്ട് കൊടുക്കുക
10 – തവികൊണ്ട് ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുക .ഈ സമയം ഇത് നല്ല ഫുൽക്ക ചപ്പാത്തി പോലെ പൊള്ളച്ചു വരും