ശാരീര ഭാരം കുറക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ. എന്നാൽ കഴിക്കുന്നത് കുറച്ച് ഹെൽത്തി ആയാലോ. അങ്ങനെങ്കിൽ തയ്യാറാക്കാം ഒരു ഓട്സ് ചില്ല.
ചേരുവകൾ
ഓട്സ് – രണ്ട് കപ്പ്
കടലമാവ് – ഒരു കപ്പ്
തൈര് – അര കപ്പ്
പച്ചമുളക് ഇഞ്ചി പേസ്റ്റ് – അര ടീസ്പൂൺ
ഉപ്പ്
മുളക്
ഇഞ്ചി
പനീർ
കാരറ്റ്
കാപ്സിക്കം
സവാള
എണ്ണ
ഉപ്പ്
കുരുമുളക്
വെള്ളം
തയ്യാറാക്കുന്ന വിധം
ഓട്സ്സിലേയ്ക്ക് കടലമാവ്, തൈര്, ആവശ്യത്തിന് ഉപ്പ്, പച്ചമുളക് ഇഞ്ചി പേസ്റ്റ് കൂടി ചേർത്ത് മാവ് അരച്ചെടുക്കുക. ശേഷം കാരറ്റ്, കാപ്സിക്കം, സവാള, എന്നിങ്ങനെ ലഭ്യമായ പച്ചക്കറികളും പനീറും ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് ഒഴിക്കുക. ഇതിന് മുകളിലായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ വെയ്ക്കുക. ഇനി അൽപ്പം കുരുമുളകുപൊടി ചേർക്കുക.ശേഷം ഇരുവശങ്ങളും വേവിച്ചെടുക്കാം.
STORY HIGHLIGHT: oats chilla