Food

മലബാറുകാരുടെ പ്രിയപ്പെട്ട പലഹാരം; സ്വാദിഷ്ടമായ കിളിക്കൂട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഇന്നൊരു മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കിയാലോ? സ്വാദിഷ്ടമായ കിളിക്കൂട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് വലിയത് രണ്ടെണ്ണം
  • ഉള്ളി ഒന്ന്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് രണ്ട് എണ്ണം
  • കോഴിമുട്ട ഒന്ന്
  • കാടമുട്ട പുഴുങ്ങിയത് നാലെണ്ണം
  • സേമിയ ഒരുകപ്പ്
  • ഉപ്പ്, മഞ്ഞൾ, കറിവേപ്പില, മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വാട്ടിയശേഷം ആവശ്യമുള്ള ഉപ്പും മഞ്ഞളും ചേർക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേർത്തു കുഴയ്ക്കുക. ആവശ്യത്തിന് വലിപ്പമുള്ള ഉരുളകളാക്കുക. ഒരു മുട്ട ഉടച്ച് ഉരുളകൾ സേമിയകൊണ്ട് ഉരുളകളെ ചുറ്റിവരിയുക. ശേഷം ചൂടായ എണ്ണയിൽസ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത ഉരുളകൾക്ക് ചെറിയ ദ്വാരമുണ്ടാക്കി പുഴുങ്ങിയ കാടമുട്ട ഓരോന്നായി വയ്ക്കുക. കാണാൻ കിളിക്കൂട് പോലെ തോന്നും രുചികരമായ ഈ വിഭവം..