കെ.എസ്.യു. നേതാക്കൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പരാതി നൽകി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിഖ് ബൈജു. സംഭവത്തിൽ കൊല്ലം, ഇരവികുളം പോലീസ് കേസെടുത്തു.
തനിക്കെതിരെ ഒരു സ്ത്രീ ബലാത്സംഗ കുറ്റം ചുമത്തുന്ന ഓഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് യദു കൃഷ്ണൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ, ഇടുക്കി വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. 2024 ഡിസംബർ ഒമ്പതിനാണ് ഇത്തരമൊരു ഓഡിയോ സന്ദേശം ആഷിഖിന്റെ വാട്സ് ആപ്പിൽ ലഭിച്ചത്. ഇതിനെ തുടർന്ന് ആഷിഖ് കോടതിയെ സമീപിക്കുകയും കോടതി നിർദേശപ്രകാരം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
എന്നാൽ ആഷിഖ് ഉന്നയിച്ച ആരോപണം കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് യദു കൃഷ്ണൻ തള്ളി. ഇതിന് പിന്നിൽ ഗൂഢാലേചനയാണെന്നും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും യദു അറിയിച്ചു.
STORY HIGHLIGHT: complaint against ksu leaders