പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാൻ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂർ ഖാൻ അറസ്റ്റിൽ. ഏറെക്കാലമായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പാകിസ്താന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലുള്ള അസാനുർ റഹീം, സുഹൈൽ ഖമർ എന്നിവരുമായി ഇയാൾക്ക് ഏറെ അടുപ്പമുള്ളതായി ഇൻസ്പെക്ടർ ജനറൽ വിഷ്ണു കാന്ത് ഗുപ്ത പറഞ്ഞു. അസാനുർ റഹീമിന്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സന്ദർശന സമയത്ത് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്.
STORY HIGHLIGHT: rajasthan govt employee arrested for spying for pakistan