കുക്കറിലേക്ക് ചക്കക്കുരുവും പച്ചമുളകും ഉപ്പും കഞ്ഞി വെള്ളവും ചേർത്ത് നാല് വിസില് വേവിച്ചെടുക്കാം.വേവിച്ചെടുത്ത ശേഷം ഇത് നന്നായിട്ട് ഉടച്ചെടുത്ത് ഇതിലേക്ക് ഒരു ഗ്ലാസ് കഞ്ഞി വെള്ളം കൂടെ ഒഴിച്ചുകൊടുത്ത് ഒന്ന് തിളപ്പിച്ച് എടുക്കാം.തിളച്ചു വരുമ്പോൾ മൂന്നുപിടി മുരിങ്ങയില ചേർത്ത് തിളപ്പിച്ച് വേവിക്കാം. ഇനി വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി വെളുത്തുള്ളി വറ്റൽമുളക് കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കാംസ്വാദിഷ്ടമായ ചക്കക്കുരു മുരിങ്ങാ കറി റെഡി