ചേരുവകൾ
കടലമാവ് -2 കപ്പ്
അരിപ്പൊടി -1/2 കപ്പ്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
കായപ്പൊടി -1/4 ടീസ്പൂൺ
ഉപ്പ് പാകത്തിന്
കാശ്മീരി മുളക് പൊടി -2 ടീസ്പൂൺ
എണ്ണ -2 ടീസ്പൂൺ (മാവിലേക്ക്)
വെള്ളം ആവശ്യത്തിന്
എണ്ണ വറുക്കാൻ
വെളുത്തുള്ളി -8അല്ലി
കറിവേപ്പില -3 തണ്ട്
കടല -1/2 കപ്പ്
പൊട്ടു കടല 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
1. കടലമാവും അരിപ്പൊടിയും ഒരു ബൗളിലേക്ക് ചേർത്തു അതിലേക്ക് ഉപ്പും മഞ്ഞൾപൊടിയും മുളക് പൊടിയും ഇട്ട് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേർത്തു നന്നായി കുഴച്ചെടുക്കുക.കയ്യിൽ ഒട്ടാതിരിക്കാൻ ലാസ്റ്റ് കുറച്ചു ഓയിൽ കയ്യിലാക്കി നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.
2. സേവനാഴിയിൽ വണ്ണം കുറഞ്ഞ അച്ചിട്ട് മാവ് നിറക്കുക.
3. ചട്ടിയിൽ ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ കറിവേപ്പിലയും വെളുത്തുള്ളി തൊലിയോട് കൂടി ഒന്ന് ചതച്ചതും എണ്ണയിലേക്കിട്ട് വറുത്തു കോരി മാറ്റുക.
4. ഇനി ഇതിലേക്ക് സേവനാഴിയിലുള്ള മാവ് ഇടിയപ്പം ഉണ്ടാക്കുന്ന ആ രീതിയിൽ തന്നെ എണ്ണയിലേക്കിട്ട് സേവ് തയ്യാറാക്കുക.ഒരു സൈഡ് റെഡിയായി വരുമ്പോൾ മറിച്ചിട്ട് മറ്റേ സൈഡും മൊരിഞ്ഞു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുക്കാം.
5. കുഴച്ചു വെച്ച മാവിൽ നിന്ന് കുറച്ചെടുത്തു അതിലേക്ക് വെള്ളമൊഴിച്ചു കലക്കി ബൂന്ദി തയ്യാറാക്കാനുള്ള മാവിന്റെ പരുവത്തിൽ ആക്കി ഹോളുള്ള കോരിയിലൂടെ മാവ് ഒഴിച്ച് ക്രിസ്പി ബൂന്ദി തയ്യാറാക്കുക.(ബൂന്ദി ഉണ്ടാക്കുമ്പോൾ തീ കുറച്ചു വെച്ച് വറുത്തെടുക്കുക,ക്രിസ്പി ആയ ശേഷം തീ കൂട്ടി വെച്ച് കോരിയെടുക്കാം,അല്ലെങ്കിൽ ചൂടാറി കഴിയുമ്പോൾ സോഫ്റ്റാവും)
6. ഇനി ഇതേ എണ്ണയിലേക്ക് കടല ഇട്ട് വറുത്തു കോരാം ,പിന്നെ പൊട്ടു കടലയും വറുത്തെടുക്കുക.
7. ഇനി റെഡിയാക്കി വെച്ച സേവ് കൈ കൊണ്ട് ഒന്ന് പൊട്ടിച്ചെടുക്കുക,അതിലേക്ക് വറുത്ത ബൂന്ദിയും കടലയും ,കറിവേപ്പിലയും വെളുത്തുള്ളിയും പൊട്ടു കടലയും പിന്നെ പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്തെടുത്താൽ രുചികരമായ മിക്സ്ചർ റെഡി.