ചേരുവകൾ
ചിക്കൻ -700ഗ്രാം
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി – 3/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -11/2 ടേബിൾ സ്പൂൺ
പെരും ജീരകപ്പൊടി -1/2 ടീസ്പൂൺ
ചിക്കൻ മസാല – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടീസ്പൂൺ
വിനാഗിരി -1 ടേബിൾ സ്പൂൺ
മുട്ട -1 എണ്ണം
കോൺ ഫ്ലവർ -1 ടേബിൾ സ്പൂൺ
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
എണ്ണ – ചിക്കൻ പൊരിക്കാൻ
വഴറ്റാൻ,
ബട്ടർ -1 ടേബിൾ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
വറ്റൽ മുളക് ചതച്ചത് -1 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
ടൊമാറ്റോ സോസ് -11/2 ടേബിൾ സ്പൂൺ
സോയ സോസ് -2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ചിക്കൻ മസാലയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വിനാഗിരിയും പെരും ജീരകപൊടിയും ചേർത്തു നന്നായി കുഴച്ചു അര മണിക്കൂർ മാറ്റി വെക്കുക.
2. അര മണിക്കൂറിനു ശേഷം അരിപ്പൊടിയും കോൺ ഫ്ലോറും മുട്ടയും ചേർത്തു വീണ്ടും നന്നായി കുഴച്ചെടുത്തു നല്ല ചൂടുള്ള ഓയിലിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക.(എണ്ണയിലേക്ക് ഇട്ട ഉടനെ മറിച്ചിടരുത്,ഒരു സൈഡ് മൂത്തു വന്ന ശേഷം മാത്രം മറിച്ചിടുക)
3. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ബട്ടർ ചേർത്തു ചൂടായി വന്ന ശേഷം അതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർത്തു വഴറ്റുക.
4. വെളുത്തുള്ളി മൂത്തു വന്നതിനു ശേഷം വറ്റൽ മുളക് ചതച്ചതും കറിവേപ്പില അരിഞ്ഞതും ഇട്ട് വഴറ്റി ടൊമാറ്റോ സോസും സോയ സോസും കൂടി ചേർത്തു ഇളക്കിയിട്ട് പൊരിച്ച ചിക്കൻ ചേർത്തു നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.