ചേരുവകൾ
വെളിച്ചെണ്ണ – 11/2 ടീസ്പൂൺ
കടുക് -1/4 ടീസ്പൂൺ
തക്കാളി -1 എണ്ണം നന്നായി പഴുത്തത്
പച്ചമുളക് -1 എണ്ണം
ഉപ്പ് -പാകത്തിന്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ഒരു ചട്ടി അടുപ്പത്തു വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടി വന്ന ശേഷം തക്കാളിയും പച്ചമുളകും പാകത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റുക.
2. തക്കാളി നന്നായി ഉടഞ്ഞു വന്ന ശേഷം മഞ്ഞൾ പൊടി കൂടെ ചേർത്തു വഴറ്റി വെള്ളം ആവശ്യമാണെങ്കിൽ മാത്രം ചേർത്തു തിളപ്പിച്ചെടുക്കുക.
ഒരുപാട് വെള്ളമായിട്ടുള്ള കൂട്ടാൻ അല്ല ഇത്..തിക്ക് ആയിട്ടുള്ളതാണ് ഈ തക്കാളിക്കൂട്ടാൻഅതിനാൽ ഒരുപാട് വെള്ളമൊഴിക്കരുത്.
ചോറിൽ കുഴച്ചു കഴിക്കാം