വളരെ പെട്ടെന്ന് ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന ഒന്നാണ് മുട്ട തോരൻ. മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ കുട്ടികൾക്കും തയ്യാറാക്കി നൽകാം ഈ മുട്ട തോരൻ.
ചേരുവകൾ
മുട്ട- 3 എണ്ണം
സവാള- 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1/2 ടീസ്പൂൺ
വെളുത്തുള്ളി- 5-6 അല്ലി
പച്ചമുളക്- 1
മുളകുപൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർത്ത് ഒരു സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. വെന്തു വരുമ്പോൾ ഇതിന് മുകളിലായി മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം അതിലേയ്ക്ക് അഞ്ചോ ആറോ വെളുത്തുള്ളിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക.
story highlight: mutta thoran