ഇനി മിക്സ്ചർ കടയിൽ നിന്നും വാങ്ങിക്കേണ്ട, അതും കടയിലെ അതെ സ്വാദിൽ തന്നെ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ
- അവൽ
- നിലക്കടല
- കടലപരിപ്പ്
- പഞ്ചസാര
- ഏലയ്ക്കപ്പൊടി
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് അവൽ ചേർത്ത് വറുത്തു മാറ്റാം. അതേ എണ്ണയിൽ തന്നെ നിലക്കടലയും, കടലപരിപ്പും വറുത്തെടുക്കാം. വറുത്ത അവലിലേയ്ക്ക് നിലക്കടലയും കടലപരിപ്പും ചേർക്കാം. മധുരത്തിനനുസരിച്ച് പഞ്ചസാര പൊടിച്ചെടുക്കാം. അവലിലേയ്ക്ക് പഞ്ചസാര പൊടിച്ചതും, ഒരു നുള്ള് ഏലയ്ക്കപ്പൊടിയും ചേർത്തിളക്കാം. ആവശ്യനുസരണം കഴിക്കാം. നനവില്ലാത്ത പാത്രത്തിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാം.