മധുരം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെറും 5 മിനിറ്റു കൊണ്ട് ഒരു അടിപൊളി മിൽക്ക് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. വായിലിട്ടാൽ അലിഞ്ഞു പോകുന്ന മിൽക്ക് പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ജെലാറ്റിൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇനി പാൽ, ക്രീം, കണ്ടൻസ്ഡ് മിൽക്ക് എന്നിവ മിക്സ് ചെയ്ത് ചൂടാക്കുക. ചൂടായാൽ തീയണച്ച ശേഷം കുതിർത്ത ജെലാറ്റിൻ ചേർക്കുക. ഇതിലേക്ക് വാനില എസൻസും ഉപ്പും ചേർത്ത് തണുത്തശേഷം മോൾഡിലോ പാത്രത്തിലോ ഒഴിച്ചു ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെച്ചു സെറ്റ് ചെയ്യുക. സെറ്റ് ആയ ശേഷം മറിച്ചിട്ട് നട്ട്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.
STORY HIGHLIGHT: milk pudding