വടകര പുതുപ്പണത്ത് സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പുതുപ്പണം കുന്താപുറത്ത് അജേഷ്, റിജേഷ്, വള്ളുപറമ്പത്ത് രബിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വായനശാലയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച ഉണ്ടായ പ്രതികളുടെ ആക്രമണത്തിൽ വടകര നഗരസഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പ്രവര്‍ത്തകനായ ബിബേഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുരണ്ടുപേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
STORY HIGHLIGHT: vadakara cpm workers attack