മുഖ്യമന്ത്രിയെ കുറിച്ചുള്ള വാര്‍ത്തകളും വാര്‍ത്താ കാര്‍ഡുകളും മെറ്റ നീക്കം ചെയ്തത് മാധ്യമ സ്വാതന്ത്ര്യന്‍ മേലുള്ള വ്യക്തമായ കടന്നു കയറ്റമാണെന്നും ഇത് ചെയ്തവര്‍ ഇരുട്ടു മുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാരുമാണെന്ന് പ്രമുഖ് മാധ്യമ പ്രവര്‍ത്ത കെ.കെ. ഷാഹിന. മീഡിയ വണ്ണിനുള്ള മറുപടി എന്നാണ് ഷാഹിന തന്റെ പേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, എഴുതിയിരിക്കുന്നത്, മുഖ്യമന്ത്രി വിഡി. സതീശന്റെ ഓഫീസ് മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേല്‍ നടത്തിയ നടപടിക്കെതിരേയുള്ള വാക്കുകളും. മീഡിയവണ്‍ ബാന്‍ ചെയ്തപ്പോള്‍, അതിനെതിരേ മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയ്ക്കായി തന്നെ വിളിച്ചതും, കൂടുതല്‍ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ ശ്രമിച്ചതുമെല്ലാം ഷാഹിന എടുത്തു പറയുന്നുണ്ട്.
തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നും, അത് തന്റെ കഴിവല്ലെന്നും, താന്‍ ചെയ്യുന്ന ജോലിയുടെ ശക്തിയാണെന്നും ഷാഹിന പറയുന്നു. മുഖ്യമന്ത്രിക്കെതിരായ വാര്‍ത്താ കാര്‍ഡുകള്‍ അപ്പാടെ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ് . ഈ മൂന്ന് ചാനലുകള്‍ക്കും മെറ്റയില്‍ നിന്ന് ലഭിച്ച മറുപടി , ലീഗല്‍ റിക്വയര്‍മെന്റ് പ്രകാരമാണ് കാര്‍ഡുകള്‍ നീക്കിയത് എന്നാണ് . സാധാരണക്കാര്‍ പരാതിപ്പെടുകയോ റിപ്പോര്‍ട്ട് അടിക്കുകയോ ചെയ്താല്‍ ലീഗല്‍ റിക്വയര്‍മെന്റ് ആവില്ല . ഗവണ്മെന്റുകളും അവര്‍ നിയോഗിക്കുന്ന ഏജന്‍സികളും ഒരു കണ്ടന്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴാണ് മെറ്റ അത് ലീഗല്‍ റിക്വയര്‍മെന്റ് ആയി പരിഗണിക്കുക . ഞാന്‍ അറിഞ്ഞില്ല എന്ന് കൈ കഴുകിയത് കൊണ്ടൊന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് രക്ഷപ്പെടാനാവില്ല. ഇരുട്ട് മുറി ഗോസിപ്പുകാര്‍ വിചാരിച്ചാല്‍ രക്ഷപ്പെടുത്താനും പറ്റില്ലെന്നു ഷാഹിന പറയുന്നു.
റിപ്പോര്‍ട്ടറിന്റെയോ ന്യൂസ് മലയാളത്തിന്റെയോ മുതലാളി ആരാണെന്ന് നോക്കിയല്ല ഈ വിഷയത്തിലും നിലപാട് എടുത്തത്. ഒരു വേദിയില്‍ പോയി ആ വേദിക്ക് സുഖിക്കുന്ന തരത്തില്‍ സംസാരിച്ചല്ല ശീലം. മറിച്ചാണ്. ചാനല്‍ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്നവര്‍ക്ക് ഇത് മനസ്സിലാവുമോ എന്നറിയില്ലല്ലെന്നും ഷാഹിന പറയുന്നു.
- ഷാഹിനയുടെ പോസ്റ്റ്
ഇതൊരു മറുപടിയാണ്. മീഡിയ വണ്ണിനുള്ള മറുപടി. താല്പര്യം ഉള്ളവര്‍ മാത്രം തുടര്‍ന്ന് വായിച്ചാല്‍ മതി.
സോഷ്യല്‍ മീഡിയയിലെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി പറഞ്ഞ് സമയം കളയുന്നതില്‍ തീരെ വിശ്വാസമില്ലാത്ത ഒരാളാണ് ഞാന്‍. പക്ഷേ ഇന്ന് ചില കാര്യങ്ങള്‍ പറഞ്ഞിട്ട് പോണം എന്ന് കരുതി . ഒരു മുഖ്യധാരാ മാധ്യമത്തിന്റെ ചാനല്‍ ഫ്‌ലോര്‍ ഗോസിപ്പ് പറയാനുള്ള ഇടമായി മാറ്റുന്ന കഥാ പ്രസംഗക്കാരോട് മറുപടി പറഞ്ഞു പോകണമല്ലോ.
മാധ്യമ പ്രവര്‍ത്തനം തുടങ്ങിയിട്ട് 29 വര്‍ഷമായി . മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി തന്നെ നിലപാട് എടുത്തിട്ടുണ്ട് എല്ലാ കാലത്തും . ഭരിക്കുന്നത് ഏത് സര്‍ക്കാര്‍ ആണെന്നോ , ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന മാധ്യമം ഏതാണെന്നോ നോക്കിയല്ല നിലപാട് എടുത്തിട്ടുള്ളത് .ജീവിതത്തില്‍ ആദ്യമായും അവസാനമായും സര്‍ക്കാരിന്റെ ഒരു പുരസ്‌കാരം കിട്ടിയത് 2003 ലാണ് . ഏറ്റവും നല്ല ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷത്തെ അവാര്‍ഡ്. (അത് വരെ പ്രിന്റ് മീഡിയക്ക് മാത്രമായിരുന്നു ആ പുരസ്‌കാരം കൊടുത്തിരുന്നത് ) .ആ അവാര്‍ഡ് പക്ഷേ നിരസിക്കേണ്ടി വന്നു .മുത്തങ്ങ വെടിവെപ്പിനെ തുടര്‍ന്ന് അന്ന് ഏഷ്യാനെറ്റിലെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന എം കെ രാംദാസിനെതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചത് .
യു ഡി എഫ് ആണ് അന്ന് ഭരിച്ചിരുന്നത് . മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കി നിശ്ശബ്ദരാക്കാന്‍ നോക്കുന്ന ഭരണകൂടത്തിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ താല്പര്യമില്ലെന്ന ഒരു പത്രക്കുറിപ്പ് കൊടുക്കുകയും ചെയ്തിരുന്നു . വളരെ ചുരുങ്ങിയ കാലമേ KUWJ യില്‍ മെമ്പര്‍ ആയി ഇരുന്നിട്ടുള്ളൂ .പക്ഷേ അക്കാലമത്രയും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി KUWJ നയിച്ച സമരങ്ങളില്‍ എല്ലാം മുന്‍ നിരയില്‍ ഉണ്ടായിട്ടുണ്ട് . കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആയിരുന്ന ദീപയെയും ക്യാമറാ സംഘത്തെയും ലീഗുകാര്‍ മര്‍ദിച്ചതിനെതിരെ KUWJ നടത്തിയ ‘കുഞ്ഞാലിക്കുട്ടിയെ കരിങ്കൊടി കാണിക്കല്‍’ സമരം അവയില്‍ ഒന്ന് മാത്രമാണ് .
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തപ്പോഴും ഇതേ നിലപാടാണ് എടുത്തത് . കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് . ഫേസ് ബുക്കില്‍ പോസ്റ്റ് ഇടുക മാത്രമല്ല ചെയ്തത് . സിപിഎം സംഘടിപ്പിച്ച മാധ്യമ സെമിനാറുകളില്‍, എന്നെ സ്പീക്കര്‍ ആയി ക്ഷണിച്ച രണ്ടിടത്ത് ഇതൊരു വിമര്‍ശനമായി തന്നെ ഉന്നയിച്ചു . ഒരു വേദിയില്‍ പോയി ആ വേദിക്ക് സുഖിക്കുന്ന തരത്തില്‍ സംസാരിച്ചല്ല ശീലം .മറിച്ചാണ് . ചാനല്‍ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്നവര്‍ക്ക് ഇത് മനസ്സിലാവുമോ എന്നറിയില്ല .
കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളായി റിപ്പോര്‍ട്ടര്‍ ,കൈരളി ,ന്യൂസ് മലയാളം എന്നീ ചാനലുകളുടെ, മുഖ്യമന്ത്രിക്കെതിരായ വാര്‍ത്താകാര്‍ഡുകള്‍ അപ്പാടെ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ് . ഈ മൂന്ന് ചാനലുകള്‍ക്കും മെറ്റയില്‍ നിന്ന് ലഭിച്ച മറുപടി , ലീഗല്‍ റിക്വയര്‍മെന്റ് പ്രകാരമാണ് കാര്‍ഡുകള്‍ നീക്കിയത് എന്നാണ് . സാധാരണക്കാര്‍ പരാതിപ്പെടുകയോ റിപ്പോര്‍ട്ട് അടിക്കുകയോ ചെയ്താല്‍ ലീഗല്‍ റിക്വയര്‍മെന്റ് ആവില്ല . ഗവണ്മെന്റുകളും അവര്‍ നിയോഗിക്കുന്ന ഏജന്‍സികളും ഒരു കണ്ടന്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴാണ് മെറ്റ അത് ലീഗല്‍ റിക്വയര്‍മെന്റ് ആയി പരിഗണിക്കുക . ഞാന്‍ അറിഞ്ഞില്ല എന്ന് കൈ കഴുകിയത് കൊണ്ടൊന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് രക്ഷപ്പെടാനാവില്ല . ഇരുട്ട് മുറി ഗോസിപ്പുകാര്‍ വിചാരിച്ചാല്‍ രക്ഷപ്പെടുത്താനും പറ്റില്ല .
റിപ്പോര്‍ട്ടറിന്റെയോ ന്യൂസ് മലയാളത്തിന്റെയോ മുതലാളി ആരാണെന്ന് നോക്കിയല്ല ഈ വിഷയത്തിലും നിലപാട് എടുത്തത് .
ആമുഖമായി ഇത്രയും പറഞ്ഞത് മറ്റൊരു കഥ പറയാനാണ് . മീഡിയ വണ്‍ ചാനല്‍ ബാന്‍ ചെയ്ത സമയം . മീഡിയ വണ്ണിന്റെ ഒരു സംഘം ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുണ്ട് . മാധ്യമരംഗത്തെ പ്രമുഖരെ കണ്ട് പിന്തുണ തേടല്‍ ആണ് ലക്ഷ്യം . കൂട്ടത്തില്‍ രവീഷ് കുമാറിനെ കാണണം . മീഡിയ വണ്‍ സംഘത്തിലെ ഒരു സുഹൃത്ത് എന്നെ വിളിച്ചു . രവീഷിനോട് മീഡിയ വണ്ണിന്റെ കാര്യം സംസാരിക്കണം .ഒരു അപ്പോയ്ന്റ്‌മെന്റ് എടുത്തു കൊടുക്കണം .ഇതാണ് ആവശ്യം . എനിക്ക് രവീഷ് കുമാറിനെയോ അദ്ദേഹത്തിന് എന്നെയോ നേരിട്ട് പരിചയമില്ല .എന്റെ കയ്യില്‍ അദ്ദേഹത്തിന്റെ നമ്പറുമില്ല . ഇക്കാര്യം ആവശ്യപ്പെട്ട് എന്നെ വിളിച്ച മീഡിയ വണ്‍ സംഘത്തിലെ സുഹൃത്ത് തന്നെയാണ് നമ്പര്‍ തന്നത് . സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വാട്‌സാപ്പില്‍ ഒരു മെസേജ് അയച്ചു . മീഡിയ വണ്ണിന്റെ വിഷയം ഹ്രസ്വമായി പറഞ്ഞു . അവര്‍ക്ക് കാണണം എന്ന ആവശ്യം ഉന്നയിച്ചു . അല്‍പ സമയത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മറുപടി വന്നത് . വളരെ ബഹുമാനത്തോടെയാണ് അദ്ദേഹം സംസാരിച്ചത് . വിലാസം അയച്ചു തന്നു .മീഡിയ വണ്‍ സംഘത്തിന് കാണാനുള്ള സമയവും തന്നു . അവര്‍ നേരിട്ട് വിളിക്കണോ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ല , വന്നാല്‍ മതി എന്നും പറഞ്ഞു .
ഞാന്‍ ആരാണെന്ന് ഗൂഗിള്‍ സേര്‍ച്ച് ചെയ്യാനോ സുഹൃത്തുക്കളോട് ചോദിക്കാനോ ഉള്ള സമയമായിരിക്കണം അദ്ദേഹം എടുത്തത്. 2022 ലാണ് ഇത് നടന്നത് . അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്‌കാരമൊന്നും അന്ന് കിട്ടിയിട്ടില്ല . സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ കാണാന്‍ ഉള്ളത് ഈ 29 വര്‍ഷക്കാലം ചെയ്ത പണിയുടെ റിസള്‍ട്ട് ആയിരിക്കും . വ്യക്തിപരമായി ഒരു പരിചയവും ഇല്ലാഞ്ഞിട്ടും അദ്ദേഹത്തില്‍ നിന്ന് ഈ പ്രതികരണം കിട്ടിയത് എന്റെ എന്തെങ്കിലും വ്യക്തിഗുണം കൊണ്ടല്ല . എടുത്ത പണിയുടെ ബലം കൊണ്ടാണ് . അഥവാ ‘കാക്കനാട് സ്‌കൂള്‍ ഓഫ് ജേര്‍ണലിസ’ത്തിന്റെ മെറിറ്റ് കൊണ്ടാണ് . അത് മനസ്സിലാവണമെങ്കില്‍ ,
അതിന്റെ മൂല്യം മനസ്സിലാവണമെങ്കില്‍ ഇരുട്ടുമുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാര്‍ ഇച്ചിരി കൂടി മൂക്കണം .ഇച്ചിരി അല്ല ,കുറച്ചേറെ മൂക്കണം .
















