തണ്ണിമത്തൻ കഴിച്ച് ഇനി തോട് കളയേണ്ട, തണ്ണിമത്തന്റെ തോട് വെച്ച് ഒരു കിടിലൻ തോരൻ ഉണ്ടാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- തണ്ണിമത്തന് തോട് – ഒന്നിന്റെ പകുതി
- തേങ്ങ ചിരകിയത് – 1 കപ്പ്
- ചുവന്നുള്ളി – 10 എണ്ണം
- പച്ചമുളക് – 1 എണ്ണം
- മുളക്പൊടി – 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- ജീരകം – 1/2 ടീസ്പൂണ്‍
- കറിവേപ്പില – 1 തണ്ട്
- വറ്റല്‍മുളക് – 2 എണ്ണം
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തണ്ണിമത്തന് തൊണ്ട് തൊലി ചെത്തി അകത്തെ ചുവന്ന ഭാഗം നീക്കം ചെയ്ത് ചെറുതായി അരിയുക. എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിയ ശേഷം ജീരകം, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക്, തണ്ണിമത്തന് തൊണ്ട് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മുക്കാല്‍ വേവായല് അതിലേക്ക് മഞ്ഞള്‍പൊടി, മുളക്പൊടി, ചിരകിയ തേങ്ങ ചേര്‍ത്ത് യോജിപ്പിച്ചു അല്പസമയം കൂടി അടച്ചു വെച്ചു വേവിച്ചെടുക്കുക.