മലബാർ രുചിയിൽ മുന്നിൽ നിൽക്കുന്ന വിഭവമാണ് ഉന്നക്കായ. വ്യത്യസ്തമായ രീതിയിൽ ഒരു ഉന്നക്കായ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകാം.
ചേരുവകൾ
- നേന്ത്രപ്പഴം – 3
- ബ്രഡ്- 10 പൊടിച്ചെടുത്തത്
- പഞ്ചസാര – 1\2 കപ്പ്
- ഏലയ്ക്കാപ്പൊടി – 1\2 ടീസ്പൂൺ
- തേങ്ങാ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം പുഴുങ്ങി നന്നായി ഉടച്ച് എടുക്കുക. ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ബ്രഡ്പൊടിയും ചേർത്തു ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക. കൈയിൽ നെയ്യ് തടവി ഉന്നക്കായുടെ ഷേപ്പിൽ ഉരുട്ടി എടുത്തു എണ്ണയിൽ പൊരിക്കാം.
STORY HIGHLIGHT: unnakaya