മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്ഐവി ബാധ എന്ന് കണ്ടെത്തൽ. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. രണ്ട് മാസത്തിനിടെ വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേരാണ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് രോഗം പകരാൻ ഇടയാക്കിയത് എന്നാണ് ഡി എം ഒ വ്യക്തമാക്കിയത്. ഇവരുടെ കുടുംബത്തെയടക്കം ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് സ്ക്രീനിങ് നടത്തുകയാണ്.
STORY HIGHLIGHT: drug gang infected with hiv