കൊച്ചി: പിറവം നഗരസഭയുടെ കണ്ണീറ്റുമലയിൽ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൻ്റെ ശിലാസ്ഥാപനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.
കേരള ഖരമാലിന്യ പരിപാലന പദ്ധതി ( കെ എസ് ഡബ്യു.എം.പി ) യുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.സി.എഫിൻ്റെ വിപുലീകരണത്തിനായി 1.28 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
മാലിന്യ സംസ്കരണത്തിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക. പുതിയ സാങ്കേതിക വിദ്യകൾ നടപ്പിലാക്കി അജൈവ മാലിന്യത്തിൻ്റെ പരിപാലനം മെച്ചപ്പെടുത്തുകയും, പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുവാനാണ് നഗരസഭ ശ്രമിക്കുന്നത്. ഇതിനൊപ്പം ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ സാഹചര്യവും മെച്ചപ്പെടുത്തുകയാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ. ജൂലി സാബു പറഞ്ഞു.
കണ്ണേറ്റു മലയിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷത വഹിച്ചു. കെ എസ് ഡബ്യു.എം.പി എൻവറോൺമെൻ്റ് എക്സ്ചേപേർട്ട് സാലിഹ ഇ. എം പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൂബി പൗലോസ്,
പൊതു മരാമത്ത് സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ ബിമൽ ചന്ദ്രൻ, വാർഡ് കൗൺസിലർ ഡോ. അജേഷ് മനോഹർ, നഗരസഭ കൗൺസിലർമാരായ ഗിരീഷ് കുമാർ. പി , പ്രീമ സന്തോഷ്, ഷെബി ബിജു, ഏലിയാമ ഫിലിപ്പ്, മോളി വലിയ കട്ടയിൽ, ഡോ. സഞ്ജിനി പ്രതീഷ്, സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, ജോസ് പാറേക്കാട്ടിൽ, സോജൻ ജോർജ്, രാജു തെക്കൻ , നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ വി , എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ നഗരസഭ സൂപ്രണ്ട് പി.സുലഭ , അസി. എഞ്ചിനിയർ ഷാരോൺ സുധാകരൻ, ആരോഗ്യ വിഭാഗം മേധാവി വിശ്വം പി.എസ്, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ എഞ്ചിനിയറിംങ് വിഭാഗം ജീവനക്കാർ, ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ, കെ.എസ്. ഡബ്യു.എം.പി നഗരസഭ എഞ്ചിനിയർ സന ഫാത്തിമ, കെ.എസ്. ഡബ്യു.എം.പി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.