അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഛോട്ടാ മുംബൈ. ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റീ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയാണ് സിനിമയുടെ പ്രൊഡ്യൂസര്‍ കൂടിയായ മണിയന്‍പിള്ള രാജു.
”രാജമാണിക്യത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ അന്‍വര്‍ റഷീദിന്റെ കാലിബര്‍ മനസിലായെന്നും മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാമെന്ന് അന്‍വര്‍ റഷീദിനോട് അന്ന് തന്നെ പറഞ്ഞിരുന്നു. ഛോട്ടാ മുംബൈയില്‍ രണ്ട് സീനില്‍ മാത്രമെ ഉള്ളായിരുന്നുവെങ്കിലും മികച്ച രീതിയില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്തിരുന്നു. ആ സിനിമയില്‍ അഭിനയിച്ച ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. അവന് അന്ന് ഓരോ കഥാപാത്രങ്ങളിലൂടെ ഒരു അപ്കമിങ് നടനായി കയറി വരുന്ന സമയമായിരുന്നു. സുനിയെന്ന കഥാപാത്രമാണ് ഇതില്‍ ചെയ്തത്. ആകെ രണ്ട് സീനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളൂ പക്ഷെ പുള്ളി അത് നന്നായിട്ട് തന്നെ ചെയ്തു. മികച്ച രീതിയില്‍ അഭിനയിച്ചു,’- മണിയന്‍പിള്ള രാജു പറഞ്ഞു.
18 വര്‍ഷത്തിന് ശേഷം 4k റീമാസ്റ്റേര്‍ഡ് വെര്‍ഷനാണ് തിയേറ്ററിലെത്തുന്നത്. ഡോള്‍ബി അറ്റ്മോസടക്കം ടെക്നിക്കലി ഒരുപാട് നവീകരിച്ചാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.