×

ബഹ്റൈനിൽ അപ്രതീക്ഷിത മഴ; ഗതാഗതം താറുമാറായി

google news
download (31)

മനാമ ∙ ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഇടിയും കനത്ത മഴയും പെയ്തു. അതോടെ പല പ്രദേശങ്ങളിലെയും റോഡുകളും വാഹനങ്ങൾ നിർത്തിയിട്ട മൈതാനങ്ങളും വെള്ളക്കെട്ടിലായി. ഇന്നലെ ഉച്ചയോടു കൂടി തന്നെ ആകാശം മേഘാവൃതമായി കാണപ്പെട്ടിരുന്നു. രണ്ടു മണിയോട് കൂടി ചാറ്റൽ മഴയും ചില സ്‌ഥലങ്ങളിൽ ശക്തമായ ഇടിയോടുകൂടിയ മഴയും പെയ്തു. അതോടെ മനാമയിലും പരിസര പ്രദേശങ്ങളിലുമുള്ള റോഡുകളിൽ വെള്ളം കയറുകയും ചെയ്തു.

പൊതുവേ തന്നെ ഗതാഗതത്തിരക്കുള്ള ഭാഗങ്ങളിൽ മഴ പെയ്‌തതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ്‌ അനുഭവപ്പെട്ടത്. വാഹനങ്ങൾ നിർത്തിയിട്ട ചില മൈതാനങ്ങളിൽ വെള്ളം കയറിയതോടെ പാർക്കിങ്ങിലുള്ള  വാഹനങ്ങൾ പലതും വെള്ളത്തിലായിക്കിടക്കുകയാണ്. നഗരസഭാ അധികൃതർ പലയിടത്തും എത്തി വെള്ളക്കെട്ടുകൾ നീക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാൽ ഉയർന്ന പരസ്യ ബോർഡുകൾ, മരങ്ങൾ എന്നിവയ്ക്ക് സമീപത്തുനിന്ന് ആളുകൾ കഴിയുന്നതും മാറിനിൽക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, വിഭാഗം അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags