×

ഗ​ൾ​ഫ് യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കു​ക; പാ​ർ​സ​ലു​ക​ളി​ൽ ച​തി​ക്ക​പ്പെ​ടാം, കു​വൈ​ത്ത് പ്ര​വാ​സി ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യ​ത്തി​ന്

google news
download - 2024-02-09T214503.988

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ൽ പോ​യി വ​രു​ന്ന​വ​ർ മ​റ്റു​ള്ള​വ​ർ ന​ൽ​കു​ന്ന പാ​ർ​സ​ലു​ക​ൾ വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​ക. നി​രോ​ധി​ത വ​സ്തു​ക്ക​ൾ അ​വ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​ണി​കി​ട്ടു​ന്ന​ത് ഒ​ന്നു​മ​റി​യാ​ത്ത​വ​ർ​ക്കാ​കും. ക​ഴി​ഞ്ഞ ദി​വ​സം അ​​വ​​ധി ക​​ഴി​​ഞ്ഞ് കു​വൈ​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​രു​ക​യാ​യി​രു​ന്ന ഓ​​മാ​​നൂ​​ർ പ​​ള്ളി​​പ്പു​​റാ​​യ പാ​​റ​​പ​​ള്ളി​​യാ​​ളി സ്വ​ദേ​ശി​ക്ക്​ സു​​ഹൃ​​ത്ത് ഇ​​റ​​ച്ചി​​യെ​ന്നു​പ​റ​ഞ്ഞ് ഒ​രു പെ​ട്ടി കൈ​മാ​റി. കു​വൈ​ത്തി​ലെ മ​​റ്റൊ​​രു സു​​ഹൃ​​ത്തി​​നെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. യാ​​ത്ര​​ക്കു​​ള്ള ല​​ഗേ​​ജ് ഒ​​രു​​ക്കു​​ന്ന​​തി​​നി​​ടെ പെ​​ട്ടി​​യി​​ലെ വ​​സ്തു​​ക്ക​​ൾ മാ​​റ്റി പാ​​ക്ക് ചെ​​യ്യാ​​ൻ അ​​ഴി​​ച്ച​​പ്പോ​​ഴാ​​ണ് ച​​തി മ​​ന​​സ്സി​​ലാ​​യ​​ത്. വി​​ശ​​ദ​ പ​​രി​​ശോ​​ധ​​ന​യി​ൽ പാ​​ക്കി​ൽ പ്ലാ​​സ്റ്റ​​റി​​ട്ട് ഒ​​ട്ടി​​ച്ച നി​​ല​​യി​​ൽ ക​​ഞ്ചാ​​വ​​ട​​ങ്ങി​​യ ബോ​​ട്ടി​​ൽ ക​​ണ്ടെ​​ത്തു​ക​യാ​യി​രു​ന്നു. ഉ​​ട​​ൻ വാ​​ഴ​​ക്കാ​​ട് സ്റ്റേ​​ഷ​​നി​​ലെ​​ത്തി പ​​രാ​​തി ന​​ൽ​​കു​ക​യും പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പാ​ക്ക​റ്റ് അ​ഴി​ച്ചുനോ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വ​ൻ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യാ​ൽ യാ​ത്ര മു​ട​ങ്ങു​ക​യും ത​ട​വി​ലാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. കു​വൈ​ത്തി​ൽ ല​ഹ​രി​ക​ട​ത്ത് വ​ലി​യ കു​റ്റ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ല​ഹ​രി​ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രുക​യാ​ണ്. പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ​യും ഉ​റ​പ്പാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags