×

മാ​ക് സൂ​പ്പ​ർ കോ​പ്പ കു​വൈ​ത്ത്- 2024: സോ​ക്ക​ർ കേ​ര​ള ജേ​താ​ക്ക​ൾ

google news
download - 2024-02-09T212837.810

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു മാ​ക് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘സൂ​പ്പ​ർ കോ​പ്പ കു​വൈ​ത്ത്- 2024’ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ശി​ഫ അ​ൽ ജ​സീ​റ സോ​ക്ക​ർ കേ​ര​ള ചാ​മ്പ്യ​ന്മാ​രാ​യി.

മി​ഷ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സി​യ​സ്കോ എ​ഫ്.​സി​യെ ഷ​ഫീ​ക് നേ​ടി​യ ഗോ​ളി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ് ശി​ഫ അ​ൽ ജ​സീ​റ സോ​ക്ക​ർ കേ​ര​ള വി​ജ​യം.

ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ സെ​ഗു​റോ കേ​ര​ള ചാ​ല​ഞ്ചേ​ഴ്സി​നെ തോ​ൽ​പ്പി​ച്ചു ബി​ഗ് ബോ​യ്സ് എ​ഫ്. സി ​മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. കെ​ഫാ​ക്കി​ലെ 18 പ്ര​മു​ഖ ടീ​മു​ക​ളാ​ണ് സൂ​പ്പ​ർ കോ​പ്പ കു​വൈ​ത്തി​നു വേ​ണ്ടി മാ​റ്റു​ര​ച്ച​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ജോ​ൺ പോ​ൾ (ശി​ഫ അ​ൽ ജ​സീ​റ സോ​ക്ക​ർ കേ​ര​ള), ഗോ​ൾ​കീ​പ്പ​റാ​യി അ​മീ​സ് (സി​യ​സ്കോ കു​വൈ​ത്ത്), ഡി​ഫ​ൻ​ഡ​റാ​യി സ​ജേ​ഷ് (സി​യ​സ്കോ കു​വൈ​ത്ത് ), ടോ​പ് സ്കോ​റ​ർ ഹ​സീ​ബ് (ബി​ഗ് ബോ​യ്സ് എ​ഫ്.​സി), ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഷ​ഫീ​ക് (ശി​ഫ അ​ൽ ജ​സീ​റ സോ​ക്ക​ർ കേ​ര​ള ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ഫു​ട്ബാ​ൾ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള മാ​ക് കു​വൈ​ത്ത് മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് അ​ർ​ഹ​നാ​യ ബി​ജു ജോ​ണി​ക്ക് മാ​ക് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ കാ​രി ട്രോ​ഫി കൈ​മാ​റി. ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ബ്ദു​ൽ റ​ഹ്മാ​നെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ​ഫാ​ക് പ്ര​സി​ഡ​ന്റ്‌ മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, മാ​ക് ഭാ​ര​വാ​ഹി​ക​ൾ, കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ, അ​ഫ​താ​ബ്, അ​ഫ്സ​ൽ, നൗ​ഫ​ൽ എ.​വി, ഷി​ബി​ൻ രാ​ജ്, സ്റ്റീ​വ​ൻ കോ​റി​യ, സ​ലീം കൂ​ലാ​ന്റ്സ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags