×

എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

google news
download - 2024-02-07T231544.976

കു​വൈ​ത്ത്സി​റ്റി: എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച സാ​ൽ​വ പാം​സ് ബീ​ച്ച് ഹോ​ട്ട​ലി​ൽ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോ​മ​സ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​സം​ഭാ​വ​ന ന​ൽ​കി​യ​വ​ര്‍ക്ക് എ​ന്‍.​എ​സ്.​എ​സ് ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഭാ​ര​ത കേ​സ​രി മ​ന്നം പു​ര​സ്‌​കാ​രം എം.​എ. യൂ​സ​ുഫ​ലി​ക്ക് ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ക്കും.

കു​വൈ​ത്തി​ലെ വ്യ​വ​സാ​യി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും. മ​ന്നം ഭ​വ​ന​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും.

വാ​ര്‍ത്തസ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നീ​ഷ് പി. ​നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ൻ. കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ര്‍ ശ്യാം ​ജി. നാ​യ​ർ, വ​നി​ത സ​മാ​ജം ക​ണ്‍വീ​ന​ര്‍ ദീ​പ്തി പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് മ​ന്നം പു​ര​സ്‌​കാ​രം എം.​എ. യൂ​സു​ഫ​ലി​ക്ക്

കു​വൈ​ത്ത്‌സി​റ്റി: നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി കു​വൈ​ത്ത് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ പേ​രി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ ‘ഭാ​ര​ത​കേ​സ​രി മ​ന്നം പു​ര​സ്‌​കാ​രം’ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി​ക്ക്. മ​ന്നം ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കു​വൈ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം കൈ​മാ​റും.

എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി കെ.​പി. വി​ജ​യ​കു​മാ​ര്‍, അ​ഡ്വൈ​സ​റി ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ ബൈ​ജു പി​ള്ള, സ​ജി​ത് സി. ​നാ​യ​ര്‍, ഓ​മ​ന​കു​ട്ട​ന്‍ നൂ​റ​നാ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags