×

പൊ​ന്നാ​നി സം​ഗ​മം ഈമാസം 16ന്

google news
download - 2024-02-09T214005.201

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം പൊ​ന്നാ​നി സം​ഗ​മം ഫെ​ബ്രു​വ​രി 16ന് ​റി​ഗ്ഗ​ഈ ബ​ല​ദി​യ പാ​ർ​ക്കി​ൽ ന​ട​ക്കും.

വി​വി​ധ​യി​നം ഗെ​യിം​സു​ക​ൾ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സ്‌​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​നോ​ദ പ​രി​പാ​ടി​ക​ൾ, വ​ടം​വ​ലി എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് യു.​അ​ശ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. യു​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എം.​വി. മു​ജീ​ബ് സ്വാ​ഗ​ത​വും ജോ​യി​ൻ സെ​ക്ര​ട്ട​റി ജ​റീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​റാ​യി കെ.​കെ. ശ​രീ​ഫി​നെ​യും ജോ​യി​ൻ ക​ൺ​വീ​ന​റാ​യി അ​ജി​ലേ​ഷ് ഗോ​വി​ന്ദ​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ​ക്ക് - 50487075, 99887638.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags