×

ഖു​റൈ​ൻ ക​ൾ​ച​റ​ൽ ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി 11 മു​ത​ൽ 22 വ​രെ

google news
download - 2024-02-09T222535.904

കു​വൈ​ത്ത് സി​റ്റി: 29ാമ​ത് ഖു​റൈ​ൻ ക​ൾ​ച​റ​ൽ ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി 11 മു​ത​ൽ 22 വ​രെ ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​വി​ധ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ക്കു​മെ​ന്ന് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്‌​സ് (എ​ൻ.​സി.​സി.​എ.​എ​ൽ) അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഐ​ഷ അ​ൽ മ​ഹ്മൂ​ദ് പ​റ​ഞ്ഞു. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷം മു​ഴു​വ​നും തു​ട​രും. പ്ര​ശ​സ്ത കു​വൈ​ത്ത് ക​വി​യും എ​ൻ.​സി.​സി.​എ.​എ​ൽ സ​ഹ​സ്ഥാ​പ​ക​നു​മാ​യ ഡോ.​ ഖ​ലീ​ഫ അ​ൽ വോ​ഖാ​നെ ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ലി​ന്‍റെ വ്യ​ക്തി​ത്വ​മാ​യി തി​ര​ഞ്ഞെ​ടു​ത്തു. അ​റ​ബ്, കു​വൈ​ത്ത് സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ​ര​വ്. മ​ഹാ​ക​വി അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽ ബാ​ബ്‌​റ്റൈ​ന്‍റെ പേ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സി​മ്പോ​സി​യം, സെ​മി​നാ​റു​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​ച്ചേ​രി​ക​ൾ, ആ​ർ​ട്ട് എ​ക്‌​സി​ബി​ഷ​നു​ക​ൾ, സം​വേ​ദ​നാ​ത്മ​ക ഷോ​ക​ൾ, സി​നി​മ, പൈ​തൃ​ക മേ​ള, പു​സ്ത​ക മേ​ള​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള സം​സ്കാ​ര​ങ്ങ​ളും ക​ല​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന 30 ഓ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ മേ​ള​യു​ടെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലെ എ​ൻ.​സി.​സി.​എ.​എ​ൽ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ‘സെ​ലി​ബ്രേ​ഷ​ൻ ഓ​ഫ് 50 ഇ​യേ​ഴ്സ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദ്വി​ദി​ന സം​വേ​ദ​നാ​ത്മ​ക ഷോ​യും ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​ണ്. തെ​രു​വു​ക​ളും പൊ​തു സൗ​ക​ര്യ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റി​ങ്ങു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള 'മൂ​ന്നാം ആ​ർ​ട്ട് - മ്യൂ​റ​ൽ പ്രോ​ജ​ക്ട്' ഫെ​സ്റ്റി​വ​ലി​ൽ ആ​രം​ഭി​ക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags