×

‘സാ​ന്ത്വ​നം കു​വൈ​ത്ത്’ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ

google news
download - 2024-02-07T225919.738

കു​വൈ​ത്ത്സി​റ്റി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സാ​ന്ത്വ​നം കു​വൈ​ത്ത്’ വാ​ർ​ഷി​ക പൊ​തു​യോ​ഗം വ്യാ​ഴാ​ഴ്ച. വൈ​കു​ന്നേ​രം 4.30ന് ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്‌ ഇ​ൻ​ഡ്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​ഘ​ട​നാം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സാ​മൂ​ഹിക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

2023ലെ ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ക​ണ​ക്കു​ക​ളും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള ആ​ശ​യ​രൂ​പവത്ക​ര​ണ​വും പൊ​തു​ച​ർ​ച്ച​യും ഉ​ണ്ടാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ഷി​ക സു​വ​നീ​റാ​യ സ്മ​ര​ണി​ക 2023 യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. വി​വ​ര​ങ്ങ​ൾ​ക്ക്‌ 66961480 (ജ്യോ​തി​ദാ​സ്‌), 99164260 (ജി​തി​ൻ).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags