കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

google news
ZZ

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി വേളം സ്വദേശി മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളി രാവിലെ പത്ത് മണിയോടെയാണ് സംഭവം.

'ആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മ്യതദേഹത്തിന് സമീപത്ത്​നിന്ന്​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.

Tags