×

മലബാർ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് സീസൺ 2: ഫിഫ മബേല ജേതാക്കൾ

google news
download (9)

സീബ് ∙ സെന്ന മലബാർ എഫ് സി സംഘടിപ്പിച്ച മലബാർ കപ്പ് സീസൺ രണ്ട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിൽ ഫിഫ മബേല ജേതാക്കളായി. ഫൈനലിൽ സോക്കർ ഫാൻസ് എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണു മബേല ജേതാക്കളായത്. 16 ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണു മത്സരങ്ങൾ സംഘടിപ്പിച്ചത്. ടൂർണമെന്‍റിലെ മികച്ച കളിക്കാരൻ ആയി ഷഹീർ (ഫിഫ മബേല), ഡിഫന്‍റർ ആയി വിജയ് ചിഞ്ചു (ഫിഫ മബേല), ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമായി ഹസ്സൻ (സോക്കർ ഫാൻസ്), മികച്ച കീപ്പർ വിമൽ (ഡൈനാമോസ്) എന്നിവരെ തിരഞ്ഞെടുത്തു.

വെറ്ററൻസ് ഫുട്‌ബോളിൽ അൽ ഹൈൽ എഫ് സിയെ പരാജയപ്പെടുത്തി വാദികബീർ എഫ് സി ജേതാക്കളായി. അൻഷാദ്, ആബിദ്, സഹീർ, സുജേഷ് ചേലോറ, ഷിഹാബ്, സുദീപ് എന്നിവർ കളി നിയന്ത്രിച്ചു. വിജയികൾക്ക് ക്യാഷും ട്രോഫിയും സമ്മാനമായി നൽകി. നിരവധി പേർ പ്രതികൂല കാലാവസ്ഥയിലും കളി കാണാൻ എത്തിയത് കളിക്കാർക്ക് ആവേശമായി. മലബാർ കപ്പ് സീസൺ 3, ഇതിലും മികച്ച രീതിയിൽ തന്നെ നടത്തുമെന്ന് സംഘാടകർ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags