×

ലുലു ഗ്രൂപ്പ് ഒമാന്‍ ചീഫ് അക്കൗണ്ടന്‍റ് ‌അന്തരിച്ചു

google news
download (44)

മസ്‌കത്ത് ∙ ലുലു ഗ്രൂപ്പ് ഒമാന്‍ ചീഫ് അക്കൗണ്ടന്‍റും തൃശൂര്‍ പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശിയുമായ വലിയകത്ത് വീട്ടില്‍ അബ്ദു റസാഖ് (55) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്‌കത്തില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടര്‍ന്ന് മസ്‌കത്തിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എയര്‍ ആബുലന്‍സ് വഴി കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. പിതാവ്: വീരാവു. ഭാര്യ: റാബിയ അബ്ദുറസാഖ്. മക്കള്‍: മുഹമ്മദ് റുഫൈദ്, ഹന്നാ ഫാത്തിമ, റെന്ന ആയിഷ, ഹയ അബ്ദുറസാഖ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags