×

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

google news
Muscat to Hold Open House This Friday

മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഫെബ്രുവരി മാസത്തെ ഓപ്പൺ ഹൗസ് 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡര്‍ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള  വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുന്‍കൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ ഓപ്പണ്‍ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags