×

ഒകെപിഎ വാർഷിക പൊതുയോഗം

google news
images (30)

മസ്‌കത്ത് ∙ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഓവർസീസ് കേരളൈറ്റ്‌സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (ഒ കെ പി എ) 2024-25 വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് മുരളീധരൻ കൊല്ലാറയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനിൽ എഫ് പി മീഡിയ സ്വാഗതം പറഞ്ഞു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ഓൺലൈനിൽ ആശംസ പ്രസംഗം നടത്തി.

പുരുഷൻ ഹണിമംഗലം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ബാബു പി മുതുതല പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോസ് മൂലൻ ദേവസി സാമ്പത്തി റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് സെക്രട്ടറി സുനിൽ എഫ് പി മീഡിയ മറുപടി പറഞ്ഞു. പുതിയ ഭാരവാഹികളായി മുരളിധരൻ കൊല്ലാറ (പ്രസിഡന്റ്), സുനിൽ എഫ് പി മീഡിയ (സെക്രട്ടറി), ജോസ് മൂലൻ ദേവസി (ട്രഷറർ) എന്നിവരെയും 17 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു. കണ്ണൻ (ശരത് സജീവ്), എബിൻ അഗസ്റ്റിൻ, രാജേഷ് കുമാർ, വിനീത് ധർമടം, ഉണ്ണി (വിജയകുമാർ) ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ഷജിൽ കുമാർ നന്ദി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags