ഒമാനിലെ വടക്കൻ ബാത്തിനായിൽ വാണിജ്യ സ്റ്റോറുകളില്‍ മോഷണം; രണ്ടു അറബ് പൗരന്മാർ അറസ്റ്റിൽ

google news
arab-citizens-arrested

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ് പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം.

also read.. ഇ​ന്ത്യ​ന്‍ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണം: യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഈ രണ്ടുപേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള  നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന്‌ റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Chungath new ad 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം