×

ഏ​ഷ്യ​ൻ ക​പ്പ് ജേതാക്കൾക്ക് 41 കോടി രൂപ; ഇ​ന്ത്യ​ക്കും കി​ട്ടും 1.66 കോ​ടി രൂ​പ

google news
download - 2024-02-09T225201.350

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് ശ​നി​യാ​ഴ്ച ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലൂ​ടെ കൊ​ടി​യി​റ​ങ്ങു​മ്പോ​ൾ ചാ​മ്പ്യ​ന്മാ​ർ മു​ത​ൽ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യി പു​റ​ത്താ​യ ഇ​ന്ത്യ​ക്കു​വ​രെ കോ​ടി​ക​ൾ സ​മ്മാ​ന​മു​ണ്ട്.​ 24 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ 1.48 കോ​ടി ഡോ​ള​ർ (123 കോ​ടി രൂ​പ) രൂ​പ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​കെ സ​മ്മാ​ന​ത്തു​ക. 2019ൽ ​യു.​എ.​ഇ വേ​ദി​യാ​യ ഏ​ഷ്യ​ൻ ക​പ്പി​ന്റെ അ​തേ സ​മ്മാ​ന​ത്തു​ക ത​ന്നെ​യാ​ണി​ത്.

കി​രീ​ട​മ​ണി​യു​ന്ന​വ​ർ​ക്ക് 41 കോ​ടി​യോ​ളം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ​റ​ണ്ണേ​ഴ്സ് അ​പ്പി​നെ കാ​ത്തി​രി​ക്കു​ന്ന​ത് 25 കോ​ടി​യോ​ളം രൂ​പ​യാ​ണ്. സെ​മി ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്ക് 8.3 കോ​ടി​യും ല​ഭി​ക്കും. ഗ്രൂ​പ് റൗ​ണ്ട് ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കു​മു​ണ്ട് പ​ണം. ഒ​രു ക​ളി ജ​യി​ക്കു​ക​യോ, ഗോ​ള​ടി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ ടീ​മി​നു​മു​ണ്ട് ഏ​ഷ്യ​ൻ ക​പ്പി​ൽ​നി​ന്നും 1.66 കോ​ടി രൂ​പ പ്ര​തി​ഫ​ലം. ഏ​ഷ്യ​ൻ ക​പ്പി​നൊ​പ്പം ന​ട​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ നാ​ഷ​ൻ​സ് ക​പ്പി​ന് ഇ​ത്ത​വ​ണ 70 ല​ക്ഷം ഡോ​ള​റാ​ണ് ജേ​താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags