×

ഫുട്ബാൾ ആരാധകരെ വരവേറ്റ് ഫനാർ

google news
download - 2024-02-09T224748.802

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സെ​യ്ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഫ​നാ​ർ). ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഏ​ഷ്യ​ൻ ക​പ്പി​നെ​ത്തി​യ ആ​രാ​ധ​ക​രും സ​ന്ദ​ർ​ശ​ക​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത​താ​യി ഔ​ഖാ​ഫ് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

എ​ജു​ക്കേ​ഷ​ൻ സി​റ്റി മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച അ​റ​ബി​ക് കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല​യി​ലും, ക​താ​റ പ​ള്ളി​യി​ൽ മു​സ്‍ലിം വ്യ​ക്തി​ത്വ​ത്തെ​ക്കു​റി​ച്ച് സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​ലും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഖ​ത്ത​റി​നെ​യും ഇ​സ്‍ലാ​മി​ക സം​സ്‌​കാ​ര​ത്തെ​യും കു​റി​ച്ച് ഫ​നാ​ർ ആ​മു​ഖ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ​സ്‍ലാ​മി​ക പ​ണ്ഡി​ത​നാ​യ അ​ബ്ദു​റ​ഹീം മ​ക്കാ​ർ​ത്തി​യു​ടെ ഖു​ർ​ആ​നി​ക് റി​ഫ്ല​ക്ഷ​ൻ​സ് എ​ന്ന പ​രി​പാ​ടി​ക്ക് ലു​സൈ​ൽ മ​സ്ജി​ദി​ൽ ഫ​നാ​റി​ന് കീ​ഴി​ൽ തു​ട​ക്കം കു​റി​ച്ചു. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ണ്ഡി​ത​രാ​യ അ​ഹ്മ​ദ് അ​ൽ ദോ​സ​രി, അ​ബ്ദു​റ​ഹീം മ​ക്കാ​ർ​ത്തി എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​താ​റ​യി​ൽ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഇ​വ​ന്റ് ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ​ക്കും ഫ​നാ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​വ​ർ​ക്കാ​യി ഫ​നാ​ർ എ​ജു​ക്കേ​ഷ​ൻ സി​റ്റി പ​ള്ളി​യി​ൽ പ്ര​ത്യേ​ക സ​ന്ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ആ​ധു​നി​ക​ത​യും ആ​ധി​കാ​രി​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ച് കൊ​ണ്ടു​ള്ള പ​ള്ളി​യു​ടെ വി​ശി​ഷ്ട​മാ​യ വാ​സ്തു​വി​ദ്യ​യെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags