പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്; ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളം

google news
qatar

ദോഹ: ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും. ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളമെന്ന പുരസ്‌കാരവും ഹമദിനാണ്.

ഈ വർഷത്തെ ബിസിനസ് ട്രാവലർ പുരസ്‌കാരത്തിലാണ് ഖത്തർ എയർവേയ്‌സ് അവാർഡുകൾ വാരിക്കൂട്ടിയത്. ഏറ്റവും മികച്ച ബിസിനസ് ക്ലാസിന് പുറമേ മികച്ച ലോങ്-ഹൗൾ എയർലൈൻ, മികച്ച ഇൻ ഫ്ലൈറ്റ് ഫുഡ് ആൻഡ് ബിവ്റേജ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നീ അവാർഡുകളാണ് നേടിയത്.

also read.. ജയിലറിലെ പ്രതിഫലം മുപ്പത്തിഅഞ്ച് ലക്ഷമല്ല; ലഭിച്ചത് അതിന്‍റെ ഇരട്ടിയുടെ ഇരട്ടി; വെളിപ്പെടുത്തലുമായി വിനായകന്‍

ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആഗോളതലത്തിൽ 160 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ്.

CHUNGATHE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം