ജയിലറിലെ പ്രതിഫലം മുപ്പത്തിഅഞ്ച് ലക്ഷമല്ല; ലഭിച്ചത് അതിന്‍റെ ഇരട്ടിയുടെ ഇരട്ടി; വെളിപ്പെടുത്തലുമായി വിനായകന്‍

google news
vinayakana

ജയിലറില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ വിനായകന്‍. 35 ലക്ഷമാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന രീതിയില്‍ ആളുകള്‍ പറയുന്നുണ്ടായി എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞ് വിനായകന്‍.

35 ലക്ഷത്തിനെക്കാള്‍ എത്രയോ ഇരട്ടിയാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനായകന്‍. സെറ്റില്‍ തന്നെ അവര്‍ പൊന്നു പോലെയാണ് നോക്കിയതെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളമാണ് നല്‍കിയതെന്നും താരം പറഞ്ഞു.

ജയിലര്‍ പോലെയൊരു വലിയ പ്രോജക്ടിന്റെ ഭാഗമായതുകൊണ്ട് തന്നെ അടുത്ത സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സെലക്ടീവായിട്ടുണ്ടെന്നും താരം പറഞ്ഞു.

also read.. ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ വീതം സമ്മാനം

രാഷ്ട്രീയം ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാന്‍. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം.

എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാര്‍ട്ടി അംഗങ്ങളാണ്.എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണ് എന്ന് വിനായകന്‍ പറഞ്ഞു.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം