×

രുചിപ്പെരുമയുമായി അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​ക്ക് ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ തുടക്കം

google news
download - 2024-02-09T225550.368

ദോ​ഹ: ക​ളി​യു​ടെ മ​ഹാ​മേ​ള​ക്കൊ​പ്പം രു​ചി​യു​ടെ ​അ​റേ​ബ്യ​ൻ​പെ​രു​മ​യു​മാ​യി പ​തി​മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​ക്ക് ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ തു​ട​ക്ക​മാ​യി. അ​ൽ ബി​ദ പാ​ർ​ക്കി​ലെ എ​ക്സ്​​പോ​യോ​ട് അ​നു​ബ​ന്ധി​ച്ചു ത​ന്നെ​യാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പാ​ച​ക വി​ദ​ഗ്ധ​രും രു​ചി​ക്കൂ​ട്ടു​ക​ളും സം​ഗ​മി​ക്കു​ന്ന ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച മേ​ള ഫെ​ബ്രു​വ​രി 17 വ​രെ തു​ട​രും.

ഫാ​മി​ലി സോ​ണി​ല്‍ ന​ട​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​ല്‍ പ്ര​മു​ഖ റ​സ്റ്റാ​റ​ന്റു​ക​ള്‍, പ്രാ​ദേ​ശി​ക, അ​ന്ത​ര്‍ദേ​ശീ​യ ഷെ​ഫു​ക​ളു​ടെ ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍, മാ​സ്റ്റ​ര്‍ ക്ലാ​സു​ക​ള്‍, പാ​ച​ക മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ന​ട​ക്കും.

നൂ​റോ​ളം ഭ​ക്ഷ്യ, പാ​നീ​യ കി​യോ​സ്കു​ക​ളാ​ണ് ഫാ​മി​ലി സോ​ണി​ൽ ഒ​രു​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലേ​ത് മു​ത​ൽ മെ​ഡി​റ്റ​റേ​നി​യ​ൻ, ഏ​ഷ്യ​ൻ, അ​റ​ബി​ക് രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് ഇ​ത്ത​വ​ണ​യും മേ​ള​യു​ടെ ആ​ക​ർ​ഷ​ണം.

ലോ​​ക​പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ധ​രു​ടെ ലൈ​വ് കു​ക്കി​ങ് ഷോ, ​ശി​ൽ​പ​ശാ​ല എ​ന്നി​വ​ക്കു പു​റ​മെ, രാ​ത്രി സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വേ​ശ​ക​ര​മാ​യ കാ​ഴ്ച​യൊ​രു​ക്കു​ന്ന പാ​രാ​മോ​ട്ടോ​ർ ഫ​യ​ർ​​വ​ർ​ക്സും ഇ​ത്ത​വ​ണ​ത്തെ ആ​ക​ർ​ഷ​ണ​മാ​ണ്.

‘ഡി​ന്ന​ർ ഇ​ൻ ദി ​സ്കൈ’ എ​ന്ന പേ​രി​ൽ അ​തി​ഥി​ക​ൾ​ക്ക് 40 മീ​റ്റ​ർ ഉ​യ​രെ ആ​കാ​ശ​ത്ത് ഒ​രു​ക്കു​ന്ന സ​ൽ​ക്കാ​ര​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​ന്ന്. ആ​കാ​ശ​ക്കാ​ഴ്ച​ക്കൊ​പ്പം ആ​ഡം​ബ​ര​മാ​യി ത​ന്നെ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം. മൂ​ന്ന് വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ആ​കാ​ശ ഭ​ക്ഷ​ണ​ത്തി​ന് 499 റി​യാ​ലാ​ണ് നി​ര​ക്ക്. മേ​ള​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags