ജിദ്ദ: സൗദിയിലേയ്ക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി കാർ ഫാക്ടറി സ്ഥാപിക്കാൻ വൻകിട കാർ നിർമാണ കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി തുറന്നത് സൗദി വ്യവസായ തന്ത്രത്തിലെയും കാർ വ്യവസായ മേഖലയിലെയും പ്രധാന നാഴികക്കല്ലാണ്. പതിനെട്ടു മാസത്തിനുള്ളിൽ ഫാക്ടറി നിർമിച്ച് കാർ നിർമാണം ആരംഭിക്കാൻ ലൂസിഡ് കമ്പനിക്ക് സാധിച്ചു. സൗദിയിലെ നിക്ഷേപ ആകർഷണീയ അന്തരീക്ഷമാണ് ഇത് സൂചിപ്പിക്കുന്നത്. വൻകിട പദ്ധതികൾ നടപ്പാക്കാൻ സൗദി അറേബ്യക്ക് ശേഷിയുണ്ട്.
കാർ നിർമാണത്തിൽ മാത്രമല്ല, വാഹന വ്യവസായ മേഖലയിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി ലൂസിഡ് കാർ ഫാക്ടറിയിൽ നിർമിക്കുന്ന ഇലക്ട്രിക് കാറുകളിൽ 85 ശതമാനവും വിദേശങ്ങളിലേക്ക് കയറ്റി അയക്കും. കാർ നിർമാണ, കയറ്റുമതി മേഖലാ കേന്ദ്രമായി സൗദി അറേബ്യ മാറിയെന്നാണ് ഇത് അർഥമാക്കുന്നതെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.
രാജ്യത്ത് നിക്ഷേപങ്ങൾ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്. ലക്ഷ്യമിടുന്ന വിപണികളിൽ വേഗത്തിൽ എത്തപ്പെടാൻ സൗ8ദിയിലെ നിക്ഷേപകരെ പ്രാപ്തരാക്കാൻ സൗദിക്ക് സാധിക്കും. ആദ്യ ഘട്ടത്തിൽ റാബിഗ് ഫാക്ടറിയിൽ പ്രതിവർഷം 5,000 ഇലക്ട്രിക് കാറുകൾ നിർമിക്കും. തുടക്കത്തിൽ കാർ അസംബ്ലി യൂനിറ്റ് എന്നോണമാണ് റാബിഗ് പ്ലാന്റ് പ്രവർത്തിക്കുക. ഭാവിയിൽ പൂർണാർഥത്തിലുള്ള കാർ നിർമാണ ഫാക്ടറിയായി പ്ലാന്റിനെ പരിവർത്തിപ്പിക്കും. ഇതോടെ പ്രതിവർഷം 1,55,000 കാറുകൾ നിർമിക്കാൻ റാബിഗ് ഫാക്ടറിക്ക് ശേഷിയുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം