×

ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് നാളെ മര്‍കസ് നോളജ് സിറ്റിയില്‍

google news
V
കോഴിക്കോട്: 'മദീന ചാര്‍ട്ടര്‍: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തില്‍ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് നാളെ (ഒക്ടോബര്‍ ഒന്ന്) മര്‍കസ് നോളേജ് സിറ്റിയില്‍ നടക്കും. വിവിധ രാജ്യങ്ങളിലെ ഗ്രാന്‍ഡ് മുഫ്തിമാരും പണ്ഡിതരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാല് മുതല്‍ ഒമ്പത് വരെയാണ് സമ്മേളനം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും.

enlite 5

 

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ലെബനാന്‍ മുഫ്തി ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍, ടുണീഷ്യന്‍ പണ്ഡിതരായ ശൈഖ് മുഹമ്മദ് അല്‍മദനി, ശൈഖ് അനീസ് മര്‍സൂഖ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സംസാരിക്കും. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘം, ഗള്‍ഫ് രാജ്യങ്ങളിലെ പൗരപ്രമുഖര്‍  തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തില്‍ മുഖ്യാതിഥികളാവും. 

 

READ ALSO.....പ്രവാസി മലയാളികൾക്ക് എയർ ഇന്ത്യയുടെ ഇരുട്ടടി : കുട്ടികൾക്ക് സർവീസ് ചാർജ് ഇരട്ടിയാക്കി

 

വൈകുന്നേരം വിവിധ പ്രകീര്‍ത്തന സംഘങ്ങളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മൗലിദ് സംഗമം നടക്കും. വിവിധ പാരായണ രീതി അനുസരിച്ചുള്ള ഖുര്‍ആന്‍ പാരായണവും ലോക പ്രശസ്തമായതും പാരമ്പരാഗതവുമായ മൗലിദുകളും ചടങ്ങില്‍ അവതരിപ്പിക്കും. വിവിധ ഭാഷകളിലെ കാവ്യങ്ങളും അരങ്ങേറും. തുടർന്ന് ലോക പ്രശസ്ത പണ്ഡിതരും ഉലമാക്കളും സദസ്സിനെ അഭിമുഖീകരിക്കും. മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നോളജ് സിറ്റിയില്‍ വളരെ വിപുലമായ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads Join ചെയ്യാം

Tags