×

അൽഉലയിൽ വിസ്​മയമായി അമേരിക്കൻ പെയിൻറിങ്

google news
Saudi Arabia An American artist creates an amazing painting to protect the antiquities of Al-Ula arabia weather

ത​ബൂ​ക്ക്​: അ​ൽ​ഉ​ല​യി​ലെ പു​രാ​വ​സ്​​തു​ക്ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി അ​മേ​രി​ക്ക​ൻ ക​ലാ​കാ​ര​​ന്റെ വി​സ്​​മ​യ​ക​ര​മാ​യ പെ​യി​ൻ​റി​ങ്. ഡേ​വി​ഡ് പോ​പ്പ എ​ന്ന ചി​ത്ര​കാ​ര​​ൻ അ​ൽ​ഉ​ല​യി​ലെ ഒ​രു പു​രാ​വ​സ്​​തു​വി​ന്​ ചു​റ്റും​​ ര​ണ്ട് കൈ​ക​ൾ ക​രു​ത​ൽ രൂ​പ​ത്തി​ൽ വ​ര​ച്ചു​വെ​ച്ച പെ​യി​ൻ​റി​ങ്ങാ​ണ് ഇ​ങ്ങ​നെ ശ്ര​ദ്ധേ​യ​മാ​യ​ത്​. അ​ൽ​ഉ​ല മേ​ഖ​ല​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ദി പ്ര​ചാ​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. അ​ൽ​ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യ ഈ ​പെ​യി​ൻ​റി​ങ്ങും ക​ലാ​കാ​ര​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്​​ത ചി​ത്ര​കാ​ര​നാ​ണ്​ ഡേ​വി​ഡ് പോ​പ്പ. പി​താ​വ് ആ​ൽ​ബ​ർ​ട്ട് പോ​പ്പ​യാ​ണ്​ ഡേ​വി​ഡ്​ പോ​പ്പ​യി​ലെ ക​ലാ​കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ച്ച്​ വ​ള​ർ​ത്തു​ന്ന​തും.

ന്യൂ​യോ​ർ​ക്കി​ലെ ആ​ദ്യ​ത്തെ ഗ്രാ​ഫി​റ്റി (ചു​വ​രെ​ഴു​ത്ത്) ചി​ത്ര​കാ​ര​ന്മാ​രി​ൽ പ്ര​മു​ഖ​നാ​ണ്​ ഡേ​വി​ഡ്. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പ​ര​മ്പ​രാ​ഗ​ത ചി​ത്ര​ര​ച​ന പ​രി​ശീ​ലി​ച്ചു. പെ​യി​ൻ​റി​ങ്​ സ്റ്റു​ഡി​യോ​ക്ക്​ പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി സാ​ഹ​സി​ക ക​ലാ​പ്ര​വ​ർ​ത്ത​നം ജീ​വി​തോ​പ​ാസന​യാ​ക്കി​യ ചി​ത്ര​കാ​ര​നാ​ണ്. സ്ട്രീ​റ്റ് ആ​ർ​ട്ടി​ലും ആ​ധു​നി​ക ചു​വ​ർ​ചി​ത്ര​ങ്ങ​ളി​ലു​ം അ​ദ്ദേ​ഹ​ത്തി​​ന്​ വ​ലി​യ അ​ഭി​നി​വേ​ശ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

‘ന​മ്മു​ടെ പൈ​തൃ​കം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ ചു​വ​ർ​ചി​ത്ര​ക​ല​യെ പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള അ​ൽ​ഉ​ല റോ​ൽ ക​മീ​ഷ​ന്റെ ശ്ര​മം. മ​ണ​ലി​ൽ​നി​ന്ന് ര​ണ്ട് കൈ​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​താ​യാ​ണ്​ ഡേ​വി​ഡ്​ പോ​പ്പ ഈ ​പെ​യി​ൻ​റി​ങ്ങി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യു​നെ​സ്കോ​യു​ടെ ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സൗ​ദി​യി​ലെ ആ​ദ്യ​ത്തെ സ്ഥ​ല​മാ​ണ്​ അ​ൽ​ഉ​ല​യി​ലെ പൗ​രാ​ണി​ക മേ​ഖ​ല. അ​ൽ​ഉ​ല​യി​ൽ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഡേ​വി​ഡ് പോ​പ്പ ഈ ​വി​സ്​​മ​യ ച​ി​ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഇ​ത്ര​യും വ​ലി​യ ക​ലാ​സൃ​ഷ്​​ടി​ക​ൾ ര​ചി​ക്കു​ന്ന ലോ​ക​ത്തി​ലെ ചു​രു​ക്കം ചി​ല ക​ലാ​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​ണ്​ ഡേ​വി​ഡ്​ പോ​പ്പ. കാ​ലാ​തീ​ത​മാ​യ ചു​വ​പ്പും മ​ഞ്ഞ​യും നി​റ​ങ്ങ​ളി​ലു​ള്ള മ​ണ്ണ​ട​ക്ക​മു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​കൃ​തി​ദ​ത്ത ചാ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​ദ്ദേ​ഹം ചി​ത്രം ര​ചി​ക്കു​ന്ന​ത്.

‘ന​മ്മു​ടെ പൈ​തൃ​കം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം’​എ​ന്ന കാ​മ്പ​യി​ൻ അ​ൽ​ഉ​ല​യി​ലെ യു​വ​ത​ല​മു​റ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്നു​വെ​ന്ന് അ​ൽ​ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ പ​റ​ഞ്ഞു. സാം​സ്​​കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ യു​വ​ത​ല​മു​റ​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യം കൂ​ടി ഇ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ താ​ൽ​പ​ര്യം ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ആ​ക​ർ​ഷ​ക​വും ര​സ​ക​ര​വു​മാ​യ രീ​തി​യി​ൽ പൈ​തൃ​കം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ക​ള​റി​ങ്​ പു​സ്​​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു കൂ​ട്ടം ഉ​പ​ക​ര​ണ​ങ്ങ​ൾ ക​മീ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും ന​മ്മു​ടെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും സാം​സ്​​കാ​രി​ക പൈ​തൃ​ക​ത്തി​​ന്റെ​യും പു​രാ​ത​ന പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും അ​ൽ​ഉ​ല റോ​യ​ൽ ക​മീ​ഷ​െൻറ പ​ങ്ക് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണി​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags