ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം.
അംഗീകാരമില്ലാത്ത പരിശീലന പരിപാടികൾ നടത്തുന്നവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിൽ പരിശീലന രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർഥികളെയും ട്രെയിനികളെയും സാമ്പത്തിക, അക്കാദമിക് തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് നടപടി.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ വിവരങ്ങൾ ലഭിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ലഭിക്കുന്ന പരാതികളിൽ കർശന അന്വേഷണവും നിയമനടപടിയും സ്വീകരിക്കും.















